ഖത്തറിൽ ലൂയി ഫിലീപ്, വാൻ ഹ്യൂസന്‍ ഷോറൂം തുറന്നു
Mail This Article
ദോഹ ∙ പ്രമുഖ വസ്ത്ര ബ്രാൻഡായ ലൂയി ഫിലീപ്പും വാൻ ഹ്യൂസനും ഖത്തറിൽ വിൽപനകേന്ദ്രം തുറന്നു. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയ്ൽ ലിമിറ്റഡിന്റെ കീഴിലുള്ള വസ്ത്ര ബ്രാൻഡുകളെ എച്ച്കെ ഗ്രൂപ്പാണ് ഖത്തറിൽ എത്തിച്ചത്. നടൻ മനോജ് കെ. ജയനും നിർമാതാവ് ആന്റണി പെരുമ്പാവൂരും ചേർന്ന് മാൾ ഓഫ് ഖത്തറിന്റെ ഒന്നാം നിലയിൽ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ രണ്ടാമത്തെ എക്സ്ക്ലൂസീവ് ഔട്‌ലെറ്റാണിത്. ആദിത്യ ബിർള പ്രീമിയം ബ്രാൻഡ്സ് പ്രസിഡന്റ് ജേക്കബ് ജോൺ, എച്ച്കെ ഗ്രൂപ്പ് ചെയർമാൻ ഡോ. ഹസൻ കുഞ്ഞി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചുളിവ് വീഴാത്ത പെർമാപ്രസ് കലക്‌ഷനും മികച്ച തുണികളിൽ നിർമിക്കുന്ന ഗോഡ്സ് കിങ്സ് കലക്‌ഷനും ഷോറൂമിൽ ലഭിക്കും. സ്ത്രീകൾക്കുള്ള ഫോർമൽ വെയറിന്റെ ശേഖരവും ഇവിടെയുണ്ട്. സ്യൂട്ട്, ബ്ലേസർ, ടോപ്, ആക്സസറീസ് എന്നിവ വാൻ ഹ്യൂസൻ വിമനിൽ ലഭിക്കും.