ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഫെൻസിങ് താരം  യൂസഫ് അൽ-ഷംലാൻ 2024 പാരിസ് ഒളിംപിക്സിന് യോഗ്യത നേടി. ആഗോളതലത്തിൽ മികച്ച 32 പേർക്കാണ്  ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫെൻസിംഗ്, ഒളിമ്പിക്സ്  യോഗ്യത നൽകുന്നത്. ഇതിൽ 29 -ആം സ്ഥാനത്തോടെ ആണ് യൂസഫ് അൽ-ഷംലാൻ ഒളിമ്പിക്സ് യോഗ്യതക്ക് അർഹനായത്. ഹംഗറിയിൽ നടന്ന അന്താരാഷ്‌ട്ര ചാമ്പ്യൻഷിപ്പിൽ ഹോംകോംഗ് നാഷനൽ താരത്തെ 15 -11 എന്ന സ്‌കോറിൽ തോൽപിച്ചാണ് യൂസഫ് അൽ-ഷംലാൻ ഒളിപിക്‌സ് യോഗ്യത നേടിയത്. ഇതോടെ നിലവിൽ കുവൈത്തിൽ നിന്നും 3 താരങ്ങൾ ഒളിമ്പിക്സ് യോഗ്യത നേടിയിട്ടുണ്ട്.

English Summary:

Kuwait Fencer Yusuf Al-Shamlan Qualifies for 2024 Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com