ADVERTISEMENT

ജിദ്ദ ∙ പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ വഴി പൂർത്തിയാക്കാൻ കഴിയാത്ത അടിയന്തിര കേസുകളാണ് പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫിസുകളിൽ സ്വീകരിക്കുക. അബ്ശിർ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജവാസാത്ത് ഓഫിസുകളെ നേരിട്ട് സമീപിക്കാതെ തവാസുൽ സേവനം പ്രയോജനപ്പെടുത്തിയും പൂർത്തിയാക്കാൻ സാധിക്കും.

പെരുന്നാൾ അവധി ദിവസങ്ങളിൽ റമസാൻ 29ന് തിങ്കളാഴ്‌ച വരെ റിയാദ് അൽരിമാൽ ഡിസ്ട്രിക്ട‌് ജവാസാത്ത് ഓഫിസിൽ അടിയന്തിര കേസുകൾ രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെ സ്വീകരിക്കും. ജിദ്ദ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫിസുകളിൽ റമസാൻ 28 വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ പുലർച്ചെ രണ്ടു വരെ തുറന്നു പ്രവർത്തിക്കും.

English Summary:

Jawazat to remain open during Eid holidays in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com