ADVERTISEMENT

അബുദാബി ∙ അവധിക്കാലത്ത് സൈബർ ആക്രമണങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. പെരുന്നാൾ പ്രമാണിച്ച് 9 ദിവസമാണ് അവധി. ഈ കാലയളവിൽ  സർക്കാർ സ്ഥാപനങ്ങൾ അടച്ചിടുകയാണ് പതിവ്. ചിലർ നാമമാത്ര ജീവനക്കാരെ ചുമതലപ്പെടുത്തും. ഈ തക്കത്തിൽ സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടും. തട്ടിപ്പ് പെട്ടെന്ന് കണ്ടെത്താൻ മതിയായ ജീവനക്കാരില്ലെന്നതാണ് ഇവരുടെ തുറുപ്പുചീട്ട്. 

എങ്ങനെ തടയാം
∙ കംപ്യൂട്ടർ പ്രോഗ്രാമുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും നിരന്തരം അപ്‌ഡേറ്റ് ചെയ്യണം.
∙ ആന്റിവൈറസ് സ്കാൻ ചെയ്ത് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.
∙ സംശയാസ്പദമായ ഉറവിടങ്ങളിൽനിന്നുള്ള മെയിലുകൾ/ലിങ്ക്/ഉള്ളടക്കങ്ങൾ തുറക്കരുത്.
∙ ശക്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
∙ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പൊലീസിൽ പരാതി നൽകുക.

English Summary:

UAE Cyber Security Council urges people to be cautious of cyber attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com