ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് ഇന്ന് മുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കും
Mail This Article
×
റിയാദ്∙ ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത് അനുസരിച്ച്, ഇന്ന് (ബുധൻ, ശവ്വാല്‍ 15) മുതൽ ആഭ്യന്തര ഹജ് തീർഥാടകർക്ക് പെർമിറ്റുകൾ അനുവദിക്കും. ഹജ് പെർമിറ്റിന്‍റെ പ്രിന്‍റ് ഔട്ട് എടുക്കാൻ തീർഥാടകർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ഉപയോഗിക്കണം. തീർഥാടകർക്ക് അനുവദിക്കുന്ന ഹജ് പെർമിറ്റ് നമ്പർ ഓരോരുത്തർക്കും എസ്.എം.എസ് വഴി അറിയിക്കും. കോവിഡ്-19 വാക്സീൻ,ഇൻഫ്ലുവൻസ വാക്സീൻ, അഞ്ച് വർഷത്തിനുള്ളിൽ സ്വീകരിച്ച ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്സീൻ സ്വീകരിച്ചരിക്കണമെന്ന നിബന്ധനയുണ്ട്.
English Summary:
Permits Will Start Being Issued to Domestic Hajj Pilgrims From Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.