ADVERTISEMENT

അബുദാബി ∙ 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്ന തീവ്രവാദ സംഘടന ഉൾപ്പെട്ട കേസിലെ വാദം കേൾക്കുന്നത് അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീലിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ മേയ് 2 ലേക്ക് മാറ്റിവച്ചു.  'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന ഒരു രഹസ്യ തീവ്രവാദ സംഘടന  യുഎഇയിൽ സ്ഥാപിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കേസിൽ 84 പേർ പ്രതികളാണ്.‌

സംഘടനയ്ക്ക് വേണ്ടി ധനസമാഹരണം നടത്തിയിരുന്നു. ആ ഫണ്ടുകളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും മറച്ചുവച്ചായിരുന്നു പ്രവർത്തനം. പ്രതികളുടെ കുടുംബങ്ങളുടെയും മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കോടതി മൂന്ന് മണിക്കൂറിലേറെ പ്രതിവാദ വാദങ്ങൾ കേട്ടു. ഈ സമയത്ത് പ്രതികൾക്കുവേണ്ടി അഭിഭാഷകരും വാദിച്ചു. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റങ്ങളുടെ സാധുതയെ പ്രതികളും അഭിഭാഷകരും ചോദ്യം ചെയ്യുകയും സമർപ്പിച്ച തെളിവുകളെ എതിർക്കുകയും ചെയ്തു. പ്രാരംഭ പ്രസ്താവനയിൽ വ്യക്തമാക്കിയതുപോലെ പ്രോസിക്യൂഷൻ തങ്ങളുടെ നിലപാട് ആവർത്തിച്ചു. 

English Summary:

Hearing in the case involving the terrorist organization has been postponed to May 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com