ADVERTISEMENT

അബുദാബി ∙ മൂന്നു മാസത്തിനിടെ അബുദാബി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് 69 ലക്ഷം പേർ. ഇതിൽ 68 ലക്ഷം പേരും പുതുതായി തുറന്ന സായിദ് രാജ്യാന്തര വിമാനത്താവളം വഴിയാണ് കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തിൽ 36% വർധന. മുൻ വർഷം ഇതേ കാലയളവിൽ 51 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഈ കാലയളവിൽ സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തിലും 11.4% വർധനയുണ്ട്. പ്രധാന 5 ലക്ഷ്യ കേന്ദ്രങ്ങളിൽ മൂന്നെണ്ണവും കൊച്ചി, മുംബൈ, ഡൽഹി നഗരങ്ങളാണ്. യുകെ, ദോഹ എന്നിവയാണ് മറ്റു തിരക്കേറിയ നഗരങ്ങൾ. ഇതിൽ 2.9 ലക്ഷം പേരുമായി യുകെ ആണ് ഒന്നാമത്. 

മുംബൈ (2,40,681), കൊച്ചി (2,06,139), ഡൽഹി (2,03,395), ദോഹ (184,317) എന്നിവയാണ് യഥാക്രമം 2 മുതൽ 5 സ്ഥാനങ്ങളിലുള്ള തിരക്കേറിയ നഗരങ്ങൾ.യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും എണ്ണം വർധിക്കുന്നത് വിമാനത്താവളങ്ങളുടെ തുടർച്ചയായ വിജയമാണ് സൂചിപ്പിക്കുന്നതെന്ന് അബുദാബി എയർപോർട്ട്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനി പറഞ്ഞു. ലോകോത്തര സൗകര്യം ഒരുക്കി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തിയതാണ് ആഗോള ജനതയെയും എയർലൈനുകളെയും ആകർഷിക്കാൻ കാരണം. ഭാവിയിൽ സേവനം കൂടുതൽ മികച്ചതാക്കും. മൂന്നു മാസത്തിനിടെ അബുദാബിയിലെ 5 വിമാനത്താവളങ്ങളിലും കൂടി 1.62 ലക്ഷം ടൺ ചരക്കുനീക്കമുണ്ടായി. 2023നെക്കാൾ 25.6% വർധന.

English Summary:

Abu Dhabi Airports Records 6.9 Million Passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com