ADVERTISEMENT

റിയാദ് ∙ ഇരുപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ദുൽ നാസർ കുട്ടിക്ക് കേളി ബത്ഹ എരിയ സെൻട്രൽ യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രവർത്തക സമിതി മുൻ അംഗവും നിലവിലെ മെമ്പറുമായ നാസർകുട്ടി റിയാദിലെ അബാന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നാസർകുട്ടി കോഴിക്കോട്  സ്വദേശിയാണ്. 

ബത്ഹ സെൻട്രൽ യൂണിറ്റ് പ്രസിഡന്റും  ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശേരിയുടെ അധ്യക്ഷതയിൽ കേളി ഓഫിസിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രൻ കൂട്ടായി, കേളി കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, ബ്രാഞ്ച് അംഗങ്ങളായ കെ.പി. കൃഷ്ണൻ, മുജീബ് റഹ്മാൻ, ഫക്രുദീൻ, തങ്കച്ചൻ, സൗബീഷ്, ബാബു എന്നിവരെ കൂടാതെ നിരവധി യൂണിറ്റംഗങ്ങളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബത്ഹ ഏരിയായിലെ വിവിധ യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.  

ബത്ഹ  ഏരിയ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ  ഹുസൈൻ പി.എ. യൂണിറ്റിനു വേണ്ടി ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും നാസർ കുട്ടി  നന്ദിയും പറഞ്ഞു.

English Summary:

Keli Bids Farewell to Abdul Nasar Kutti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com