ADVERTISEMENT

ദോഹ ∙ ഈ വാരാന്ത്യം ഖത്തറില്‍ കാറ്റും മഴയും കനക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്ക്-കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കും. മണിക്കൂറില്‍ 5നും 15 നോട്ടിക്കല്‍ മൈലിനും ഇടയിലും ചില സമയങ്ങളില്‍ 20 നോട്ടിക്കല്‍ മൈലും വേഗത്തില്‍ കാറ്റ് വീശും. തിരമാല 10 അടി വരെ ഉയരത്തിലെത്താനും സാധ്യതയുണ്ട്. വാരാന്ത്യം കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. 

അതേസമയം ബുധനാഴ്ച രാജ്യത്തിന്റെ തെക്കു-വടക്കന്‍ പ്രദേശങ്ങളില്‍ ഗണ്യമായ മഴ പെയ്തു. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് അല്‍ റുവൈസില്‍ ആണ്-29.9 മില്ലിമീറ്റര്‍. സീ ലൈനില്‍ 21.8 മില്ലിമീറ്റര്‍, അല്‍ ഗുവെയ് രിയയില്‍ 18.2, അല്‍ഖോറില്‍ 14.4 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ദോഹ നഗരത്തിലും 2.8 മില്ലി മീറ്റര്‍ മഴ പെയ്തു. 

English Summary:

Scattered rain with high sea predicted for weekend in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com