ADVERTISEMENT

ഷാർജ ∙ പുസ്തകത്തിനൊപ്പം പരിസ്ഥിതി പാഠങ്ങളും കുട്ടികൾക്കു പകർന്നു നൽകി ഷാർജ റീഡിങ് ഫെസ്റ്റിവൽ അവസാന ദിവസത്തിലേക്ക്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഭൂമിയെ സംരക്ഷിക്കുന്നതും മുഖ്യ വിഷയമായി അവതരിപ്പിക്കുകയാണ് റീഡിങ് ഫെസ്റ്റിവൽ. വീട്ടിലെ മാലിന്യം എങ്ങനെ പുനരുപയോഗിക്കാം എന്നതിൽ കുട്ടികൾക്കായി പ്രത്യേക ശിൽപശാല നടന്നു. 

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. ലോകമെമ്പാടും നടക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികളും കാലാവസ്ഥ സംരക്ഷണ നടപടികളും കുട്ടികളെ പരിചയപ്പെടുത്തി.  ഷാർജ ബുക്ക് അതോറിറ്റിയും വിദ്യാഭ്യാസ മന്ത്രാലയവും റീഡിങ് ഫെസ്റ്റിവലിലൂടെ കാലാവസ്ഥ സംരക്ഷണ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പ്രാധാന്യം നൽകി.   തരിശുനിലം ഹരിതാഭമാക്കുന്നതിന്റെ പാഠങ്ങൾ അവർ റീഡിങ് ഫെസ്റ്റിവലിൽ നിന്നു പഠിച്ചു. പലസ്തീനിന്റെ പരമ്പരാഗത നെയ്ത്തും നിറങ്ങളും കുട്ടികളെ പഠിപ്പിച്ചു.

English Summary:

Sharjah Children's Reading Festival concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com