ADVERTISEMENT

അബുദാബി ∙ യുഎഇയിലേക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക് വർധിച്ചതോടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ആഗോള തലത്തിൽ രാജ്യം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു. നിക്ഷേപ സൗഹൃദ നയങ്ങളാണ് യുഎഇയ്ക്ക് നേട്ടം സമ്മാനിച്ചത്.

അറബ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎഇ ബിസിനസ്, പ്രഫഷണൽ, സോഫ്റ്റ്‌വെയർ, ഐടി, സാമ്പത്തിക സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള 1,277 പദ്ധതികളിലായി കഴിഞ്ഞ വർഷം 2300 കോടി ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിച്ചു. യുഎസും ജർമനിയുമാണ് യുഎഇയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. കമ്പനികളിൽ 100% വിദേശ ഉടമസ്ഥാവകാശം, കുറഞ്ഞ വീസ നിയന്ത്രണങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾ എന്നിവയാണ് ആഗോള കമ്പനികളെ യുഎഇയിലേക്ക് ആകർഷിക്കുന്നത്. 

English Summary:

UAE Ranked Third - Largest FDI Market Globally in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com