ADVERTISEMENT

ദോഹ ∙ സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും ആവേശമായി ദോഹ രാജ്യാന്തര പുസ്തകമേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എത്തി.

ഇന്ന് രാവിലെയാണ് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 33-ാമത് ദോഹ രാജ്യാന്തര പുസ്തകമേള കാണാന്‍ അമീര്‍ എത്തിയത്. ഖത്തറിലെയും സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പുസ്തക പ്രസാധകരുടെയും പവിലിയനുകള്‍, പ്രത്യേകിച്ചും മേളയുടെ അതിഥിയായി പങ്കെടുക്കുന്ന ഒമാന്റെ പവിലിയനും അമീര്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കായുള്ള പ്രത്യേക സോണ്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളും ബാലസാഹിത്യ ശേഖരങ്ങളും വിലയിരുത്തി.

അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുസ്തക മേളയില്‍. ചിത്രത്തിന് കടപ്പാട്: ക്യുഎന്‍എ
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുസ്തക മേളയില്‍. ചിത്രത്തിന് കടപ്പാട്: ക്യുഎന്‍എ

അറിവ് നാഗരികതകളെ വാര്‍ത്തെടുക്കുന്നു എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. 10 ദിവസത്തെ മേള 18ന് സമാപിക്കും.

English Summary:

Amir Visits Doha International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com