അജ്ഞാത മൃതദേഹം മോർച്ചറിയിൽ; തിരിച്ചറിയാൻ സഹായം തേടി സൗദിയിലെ സാമൂഹ്യപ്രവർത്തകൻ
Mail This Article
മക്ക ∙ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ സഹായം തേടി മക്കയിലെ സാമൂഹ്യപ്രവർത്തകനും കെഎംസിസി പ്രവർത്തകനുമായ മുജീബ് പൂക്കോട്ടൂർ. രണ്ട് മാസത്തിലധികമായി ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ് ഇന്ത്യക്കാരന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരിച്ച ഇന്ത്യക്കാരന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുജീബ്.
വാഹനാപകടത്തിൽ പരുക്കേറ്റ് മാർച്ച് ഇരുപതിനാണ് ഇദ്ദേഹത്തെ റെഡ്ക്രസന്റ് ആശുപത്രിയിൽ എത്തിച്ചത് എന്നാണ് രേഖയിലുള്ളത്. 22ന് മരിച്ചു. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് സൗദി ജവാസാത്ത് നടത്തിയ വിരലടയാള പരിശോധനയിൽ നിന്ന് നിസാർ അഹമ്മദ് ലിയാഖത്ത് എന്നാണ് പേരെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ കയ്യിൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ജവാസാത്ത് എത്തി നടത്തിയ വിരലടയാള പരിശോധനയിൽ ഡ്രെവർ വീസയിൽ ആണ് സൗദിയിൽ എത്തിട്ടുള്ളതെന്നും ഇഖാമനമ്പർ 2432825046 ആണെന്നും കണ്ടെത്തി. ജനന തീയതി 20.3.1969 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ കിങ് അബ്ദുൽ അസീസ് ആശുപത്രിയുമായോ മുജീബിനെയോ ബന്ധപ്പെടാം: 0502336683.