കെ.ഇസ്മായിൽ മാസ്റ്റർക്ക് സ്വീകരണം നൽകി
Mail This Article
റിയാദ് ∙ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥന പ്രസിഡന്റും, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇസ്മായിൽ മാസ്റ്റർക്ക് പൂക്കോട്ടൂർ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി. ബത്ഹയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ ആയിരുന്നു പരിപാടി. അമീറലി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കൈമാറി. കെഎംസിസി മലപ്പുറം നിയോജക മണ്ഡലം ആക്ടിങ്ങ് പ്രസിഡന്റ് ഷുക്കൂർ വടക്കേമണ്ണ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ്ങ് സെക്രട്ടറി സത്താർ താമരത്ത്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അബ്ദുല്ല തൻവീർ ഖിറാഅത് നിർവ്വഹിച്ചു. അഷ്റഫ് കോഴിശ്ശേരി സ്വാഗതവും സക്കീർ മുണ്ടിത്തൊടിക നന്ദിയും പറഞ്ഞു.