സൗദിയിൽ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി
Mail This Article
×
ദമാം ∙ കിഴക്കൻ പ്രവിശ്യയിൽ ഒരു ഭീകരന് വധശിക്ഷ നടപ്പാക്കിതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ച, പൊലീസ് സ്റ്റേഷനുകൾ, ചെക്ക് പോയിന്‍റുകൾ, പട്രോൾ വാഹനങ്ങൾ എന്നിവയ്ക്ക് നേരെ വെടിവെച്ചതിനും, ഭീകരാക്രമണങ്ങളിൽ പങ്കെടുത്തതിനും ശിക്ഷിക്കപ്പെട്ട മുഹമ്മദ് ബിൻ നബീൽ ബിൻ മുഹമ്മദ് ആലുജൗഹറിക്കാണ് വധശിക്ഷ നടപ്പാക്കിയത്.
കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് അസീർ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഹാദി ബിൻ അലി ബിൻ ആയിദ് അൽഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ദീബ് ബിൻ സഈദ് ബിൻ മുഹമ്മദ് അൽഖഹ്താനിയുടെ ശിക്ഷയാണ് അസീർ പ്രവിശ്യയിൽ നടപ്പാക്കിയത്
English Summary:
Terrorist was Executed in Eastern Province
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.