ADVERTISEMENT

അബുദാബി ∙ പരിസ്ഥിതിക്ക് കുട പിടിച്ച് അബുദാബി മുനിസിപ്പാലിറ്റി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000 ഗാഫ് ചെടികൾ നട്ടുപിടിപ്പിച്ചു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവും കാർബൺ പുറംതള്ളുന്നത് കുറയ്ക്കുന്നതിനും പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. 

സംഹ, റൗദത്ത് അൽ റിഫ്, ഷഹാമ ബൈപാസ് എന്നിവിടങ്ങളിൽ 1000 വീതം മരങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു. എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ്പ്, അബുദാബി സിറ്റി മുനിസിപ്പാലിറ്റി, ഷഹാമ മുനിസിപ്പാലിറ്റി സെന്റർ, എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ്പ്, മാൻ അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി.

English Summary:

Abu Dhabi Municipality completes planting of 3,000 'Ghaf' seedlings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com