ADVERTISEMENT

മസ്‌കത്ത് ∙ ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ആര്‍ ഒ പിയുടെ മൊബൈല്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. വാഹന റജിസ്‌ട്രേഷന്‍ അഭ്യര്‍ത്ഥനകള്‍ക്കും വിരലടയാള സേവനം ചേര്‍ക്കുന്നതിനുമുള്ള സൗകര്യവും പുതുതായി ഒരുക്കിയിട്ടുണ്ട്.

നിര്‍ദ്ദിഷ്ട വാഹനത്തില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ നിയമലംഘനങ്ങളെക്കുറിച്ചും മനസിലാക്കാനും ആപ്പില്‍ സംവിധാനമുണ്ട്. ഉപയോക്താക്കള്‍ക്ക് നിയമലംഘന റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കാലയളവ് അനുസരിച്ച് തിരയുന്നതിനും ഇ-പേയ്‌മെന്റ് ഹിസ്റ്ററി കാണാനും സാധിക്കും. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍, ഐ ഡി നമ്പര്‍ നല്‍കുന്നതിന് മുമ്പ് അത് ഏത് തരം ഐഡിയാണെന്ന് വ്യക്തമാക്കുകയും വേണം.

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും കമ്പനികള്‍ക്കും റജിസ്റ്റര്‍ ചെയ്ത പ്രാദേശിക, ഗള്‍ഫ് ട്രാഫിക്, മുനിസിപ്പല്‍ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനും പണം നല്‍കുന്നതിനുമുള്ള സമഗ്രമായ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷന്‍ നല്‍കുന്നു.

അതേസമയം, ഡിജിറ്റല്‍ സേവനങ്ങള്‍ വര്‍ധിപ്പിച്ചുവരികയാണ് റോയല്‍ ഒമാന്‍ പൊലീസ്. വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍, വിവാഹം  ഇലക്ട്രോണികായി റജിസ്റ്റര്‍ ചെയ്യല്‍, ആര്‍ ഒ പി ആപ്ലിക്കേഷന്‍ വഴി ഇലക്ട്രോണിക് ഫിംഗര്‍പ്രിന്റ് ഫോം ആക്‌സസ് ചെയ്യല്‍, ബാങ്ക് ആപ്ലിക്കേഷനുകള്‍, തവാനി വാലറ്റ്, തസ്ദീദ് പോര്‍ട്ടല്‍ എന്നിവ ഉപയോഗിച്ച് ട്രാഫിക് പിഴകള്‍ അടക്കല്‍, ആര്‍ ഒ പി ആപ് വഴി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം സെല്‍ഫ് സര്‍വീസ് ഉപകരണങ്ങള്‍ വഴി നഷ്ടപ്പെട്ട വാഹന ലൈസന്‍സ് വീണ്ടും പ്രിന്റ് ചെയ്യല്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English Summary:

Motorists in Oman can view images of their traffic violations on mobile application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com