ADVERTISEMENT

ദുബായ് ∙ യുഎഇയിൽ സ്വകാര്യമേഖലയിൽ നിലവിൽ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിലേറെ സ്വദേശികൾ. ചരിത്രപരമായ നാഴികക്കല്ല് കുറിക്കുന്ന പദ്ധതിയിൽ 70,000 നിയമനം നടന്നത് നഫീസ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ രണ്ടര വർഷത്തിനിടെയാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

24 ബില്യൻ ദിർഹം ഫണ്ട് വകയിരുത്തിയ  നഫീസ് തൊഴിൽ വളർച്ചയ്ക്കും എമിറാത്തികളെ സ്വകാര്യ തൊഴിൽ ശക്തിയിലേക്ക് സമന്വയിപ്പിക്കുന്നതിനുള്ള സംരംഭമാണ്

∙ സ്വകാര്യ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയമുള്ളവർക്ക് സർക്കാർ ജോലി
സ്വകാര്യ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള സ്വദേശികൾക്ക് സർക്കാർ ജോലിക്ക് മുൻഗണന നൽകുന്ന പുതിയ നയം മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള സംയോജനം കൂടുതൽ വർധിപ്പിച്ചുകൊണ്ടുള്ളതാണ് ഈ നയം.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇ പൗരന്മാർക്ക് ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഷെയ്ഖ് മുഹമ്മദിന്‍റെ ലക്ഷ്യം. യുഎഇ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ നേട്ടങ്ങൾ അവലോകനം ചെയ്തതായും യുഎഇ പ്രസിഡന്‍റിന്‍റെ 24 ബില്യൻ ദിർഹത്തിന്‍റെ സുപ്രധാനമായ നഫീസ് പദ്ധതി ആരംഭിച്ചതിന് ശേഷം കഴിഞ്ഞ രണ്ടര വർഷത്തിനിടെ 70,000 പേർ ഈ മേഖലയിൽ ജോലിയിൽ പ്രവേശിച്ചതായും അദ്ദേഹം തന്‍റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

സ്വദേശിവത്കരണത്തിനുള്ള  നിരവധി നിയമനിർമാണങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകിയാതും പറഞ്ഞു. ഷെയ്ഖ് മൻസൂർ ബിൻ സായിദിന്‍റെ നിരീക്ഷണത്തിന് കീഴിലുള്ള നഫീസ് ടീമിനും സ്വദേശിവത്കരണ, മനുഷ്യവിഭവ മന്ത്രാലയത്തിനും ഷെയ്ഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി. സ്വകാര്യ, സർക്കാർ മേഖലകൾ തടസ്സങ്ങളില്ലാതെ സുഗമമായാണ് പ്രവർത്തിക്കുന്നത്. സ്വദേശി, വിദേശി തൊഴിലാളികൾക്ക് ഈ മേഖലകളില്‍ എണ്ണമറ്റ അവസരങ്ങൾ നൽകുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വദേശികൾക്ക് 100,000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്‍റെയും യുവജനതയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ഭാവി ശോഭനവും മികച്ചതുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Govt Job for Those with Minimum 3 Years of Experience in Private Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com