ADVERTISEMENT

മസ്‌കത്ത് ∙ ഇബ്രയിലെ ഇന്ത്യൻ പ്രവാസികൾക്കായി ഒമാനിലെ ഇന്ത്യൻ എംബസി വ്യാഴാഴ്ച നടത്തിയ ഓപ്പൺ ഫോറത്തിൽ വെച്ച് ഇബ്ര ഇന്ത്യൻ സ്‌കൂൾ ഇബ്രയിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഇന്ത്യൻ അംബാസിഡർ അമിത് നാരഗിന് സമർപ്പിച്ചു. 

സ്‌കൂളിൽ യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, സ്‌കൂൾ വാർഷികദിന നടത്തിപ്പ് സംബന്ധിച്ച പരാതി, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതി തുടങ്ങി രക്ഷിതാക്കളുടെ വിവിധ ആശങ്കകൾ അടങ്ങിയ നിവേദനമാണ് അംബാസിഡറിനു കൈമാറിയത്.

രക്ഷിതാക്കളുടെ പരാതികൾ അനുഭാവപൂർവം കേട്ട അംബാസിഡർ പരാതികളിൽമേൽ നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പും നൽകി. രക്ഷിതാക്കൾക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്‌കൂൾ ഓപ്പൺ ഫോറം ആറ് മാസത്തിൽ ഒരിക്കൽ കർശനമായും നടത്തണമെന്ന് അംബാസിഡർ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. 

ഇന്ത്യൻ അംബാസഡറുടെ ഇടപെടൽ സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ വരും നാളുകളില്‍ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നുള്ള പ്രത്യാശയിലാണ് ഇബ്ര ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾ.

English Summary:

Parents from Ibra Indian School submitted a petition to the ambassador

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com