ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 8 ടൺ പുകയില പിടിച്ചെടുത്തു
![qatar-customs-foil-major-smuggling-attempt-at-hamad-and-southern-sea-port ട്രെയ്ലറില് നിന്ന് കണ്ടെത്തിയ നിരോധിത പുകയില.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/6/14/smuggling.jpg?w=1120&h=583)
Mail This Article
ദോഹ ∙ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 8 ടണ്‍ നിരോധിത പുകയില കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഹമദ് തുറമുഖത്തെ കസ്റ്റംസ് വകുപ്പും സതേണ്‍ പോര്‍ട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷന് അധികൃതരും ചേര്‍ന്നാണ് പുകയില കടത്താനുള്ള ശ്രമം തടഞ്ഞത്.
തുറമുഖത്തെത്തിയ ട്രെയ്ലറുകളിലൊന്നിനുള്ളിലെ രഹസ്യ അറയില്‍ നിന്നാണ് 8 ടണ്‍ നിരോധിത പുകയില കണ്ടെടുത്തത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. ട്രെയ്ലറിലെ രഹസ്യ അറ പൊളിച്ച് പുകയില കണ്ടെത്തുന്നതിന്റെ വിഡിയോ സഹിതമാണ് അധികൃതര്‍ പുറത്തുവിട്ടത്.
നിരോധിത സാധനങ്ങള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് കള്ളകടത്ത് സാമഗ്രികള്‍ അധികൃതര്‍ പെട്ടെന്ന് കണ്ടെത്തുന്നത്.