ADVERTISEMENT

തായിഫ് ∙ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ നവജാതശിശുക്കളെ പരസ്പരം മാറിനല്‍കിയതായി പരാതി. രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയതായി തായിഫ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സിഇഒ ഡോ. ത്വലാല്‍ അല്‍മാലികി പറഞ്ഞു.

കുട്ടികളെ മാറിയിട്ടുണ്ടോ എന്ന കാര്യം അറിയാൻ ഡിഎൻഎ പരിശോധന നടത്താനും ഉത്തരവിട്ടു. പരിശോധന ഫലം വന്ന ശേഷം കുട്ടികളെ മാറിയിട്ടുണ്ടെങ്കിൽ യഥാർത്ഥ കുടുംബത്തിന് കുട്ടികളെ കൈമാറും. ഇതിനായി കുടുംബാംഗങ്ങളെയും വിളിപ്പിച്ചു. നടപടികൾ പാലിക്കാതെ കുട്ടികളെ പരസ്പരം മാറിനല്‍കിയതുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ പറഞ്ഞു. 

English Summary:

Complaint that newborns were exchanged at Taif King Faisal Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com