ഹജ്ജിനിടെ മരിച്ചത് 98 ഇന്ത്യൻ തീർഥാടകർ; 12 പേർ മലയാളികൾ
Mail This Article
×
മക്ക ∙ ഈ വർഷത്തെ ഹജ് സീസണിൽ 98 ഇന്ത്യൻ തീർഥാടകർ മരിച്ചതായി ഇന്ത്യൻ കോൺസേലുറ്റ് സ്ഥിരീകരിച്ചു. ഇവരിൽ 12 പേർ മലയാളികളാണ്. 68 പേരും മരിച്ചത് പ്രധാന ചടങ്ങുകൾ നടന്ന 14 മുതൽ 18 വരെയുള്ള തീയതികളിലാണ്. കാണാതായ ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ കണ്ടെത്തിയെന്നും കോൺസുലേറ്റ് അറിയിച്ചു. ഇത്തവണ 18.3 ലക്ഷം തീർഥാടകരാണ് ഹജ് നിർവഹിച്ചത്.
വിവിധ രാജ്യക്കാരായ 645 പേർ മരിച്ചതായി രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും സൗദി സ്ഥിരീകരിച്ചിട്ടില്ല. 48 ഡിഗ്രിയായിരുന്നു പ്രധാന ചടങ്ങ് നടന്ന ദിവസങ്ങളിലെ താപനില. 17ന് താപനില 51.8 ഡിഗ്രി വരെ ഉയർന്നിരുന്നു. തീർഥാടനം പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റ് നുസൂക് ആപ്പ് വഴി വിതരണം ചെയ്തു തുടങ്ങിയതായി ഹജ് മന്ത്രാലയം അറിയിച്ചു.
English Summary:
98 Indian pilgrims died during Hajj
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.