ADVERTISEMENT

സലാല ∙ ഒ ഐ സി സി സലാലയുടെ സെക്രട്ടറിയായിരുന്ന ശ്രീകുമാർ ഓച്ചിറയുടെ നാലാം ചരമ വാർഷികം ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സലാലയിൽ ഒ ഐ സി സി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച സഹപ്രവർത്തകനായിരുന്നു അകാലത്തിൽ വിട്ടുപിരിഞ്ഞ ശ്രീകുമാർ എന്നും അദ്ദേഹത്തിന്റെ വിയോഗം സലാല ഇൻകാസിന് കനത്ത നഷ്ടം തന്നെയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജോൺസൺ ജോൺ, ജോജു തൃശൂർ, വിൽസൺ ജോൺ, നൗഷാദ് ഒലവക്കോട് തുടങ്ങിയവർ ശ്രീകുമാറിനെ അനുസ്മരിച്ച് സംസാരിച്ചു. പരിപാടിയിൽ ശ്രീകുമാർ പാലാഴി സ്വാഗതവും മനാഫ് കെ പി നന്ദിയും പ്രകാശിപ്പിച്ചു.

English Summary:

4th Death Anniversary of Sreekumar Ochira Observed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com