ADVERTISEMENT

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ദുബായ് എയർപോർട്ടും തമ്മിൽ സഹകരണ കരാർ ഒപ്പുവച്ചു. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ദുബായ് വിമാനത്താവളങ്ങളെ ലോകത്തെ മുൻ‌നിര വ്യോമയാന കേന്ദ്രമായി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് കരാർ. ജിഡിആർഎഫ്എ ദുബായുടെ പ്രധാന ഓഫിസിൽ നടന്ന ചടങ്ങിൽ തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും ദുബായ് വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പോൾ ഗ്രിഫിത്ത്സും ചേർന്ന് കരാറിൽ ഒപ്പുവച്ചു.

പ്രധാന പങ്കാളികളുമായുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനും ദുബായ് വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് സംയോജിതവും ഫലപ്രദവുമായ സേവനങ്ങൾ നൽകുന്നതിനുമായി രൂപകൽപന ചെയ്ത ജിഡിആർഎഫ്എയുടെ പദ്ധതിയെ ഈ സഹകരണ കരാർ ഗണ്യമായി പിന്തുണയ്ക്കുമെന്ന് അൽ മർറി പറഞ്ഞു. ദുബായിയെ ലോകത്തിലെ മുൻ‌നിര എയർപോർട്ടായി ഉറപ്പിക്കുന്നതിനുള്ള തുടർ ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. ഈ സഹകരണം യാത്രക്കാർക്ക് കൂടുതൽ മികച്ചതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാൻ ഞങ്ങളെ സഹായിക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പങ്കാളിത്തത്തിലൂടെ ദുബായ് വിമാനത്താവളം വെബ്‌സൈറ്റിൽ ഒരു ലിങ്ക് നൽകി സ്മാർട് ഗേറ്റുകളിലെ റജിസ്ട്രേഷൻ അന്വേഷിക്കുന്ന പ്രക്രിയ പരിഷ്‌കരിക്കാനും ലക്ഷ്യമിടുന്നു. യാത്രക്കാർക്ക് എയർപോർട്ടുകളിൽ എത്തുന്നതിനുമുൻപ് സ്മാർട് ഗേറ്റുകൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് മനസിലാക്കാനും അവരെ അതിലേക്ക് നയിക്കാനും ഈ സേവനം സഹായിക്കും. ഇതുവഴി യാത്രാ നടപടികൾ സുഗമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. കൂടാതെ, വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിന് ഇരു കക്ഷികൾക്കും ഇടയിൽ സുരക്ഷാ സംവിധാനങ്ങൾ തമ്മിൽ ഒരു ഇലക്ട്രോണിക് ലിങ്ക് വഴി സഹകരണം പ്രോത്സാഹിപ്പിക്കും. യാത്രക്കാരുടെ കടന്നുപോകൽ സുഗമമാക്കുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യുന്ന സ്മാർട്ട് ഗേറ്റുകൾ പോലുള്ള മികച്ചതും പുതുമയുള്ളതുമായ സേവനങ്ങൾ നൽകുന്നതിനുള്ള ജിഡിആർഎഫ്എ  പ്രതിബദ്ധത  ഈ കരാറിലൂടെ വീണ്ടും ഊട്ടിയുറപ്പിക്കുന്നു.

English Summary:

GDRFA and Dubai Airport have signed an agreement to further improve passenger services at Dubai International Airports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com