ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ലഹരി ഇടപാടു നടത്തിയ 11,988  പേരെ ഒരു വർഷത്തിനിടെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഇവരിൽനിന്ന് മൊത്തം 29,758 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. വ്യാപാരത്തിനായി ഉപയോഗിച്ച 2,397 വെബ്സൈറ്റുകളുടെ പ്രവർത്തനവും തടഞ്ഞു. 

ലഹരിമരുന്ന് നിർമാർജനത്തിന് 30ലേറെ രാജ്യങ്ങളിലെ ഏജൻസികളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. യുഎഇ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിനു പുറത്തുനിന്ന് 4481 കിലോ ലഹരി പിടിച്ചെടുത്തതായും അറിയിച്ചു.

English Summary:

11,988 drug traffickers arrested across UAE in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com