റെഡ് സീ രാജ്യാന്തര വിമാനത്താവള നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ
Mail This Article
ജിദ്ദ ∙ റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ. ചെങ്കടൽ വികസനപദ്ധതിക്ക് കീഴിലാണ് പണികൾ നടക്കുന്നത്. മനോഹരമായ രൂപകൽപ്പനയുടെ അടിസ്ഥാനത്തിലുള്ള മേൽക്കൂരയുടെ നിർമാണം നിലവിൽ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. പ്രധാന ടെർമിനലിന്‍റെ കോൺക്രീറ്റ്, സ്റ്റീൽ ഘടനകളും സുപ്രധാന മെക്കാനിക്കൽ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.
ഈ വിമാനത്താവളം ടൂറിസം മേഖലയുടെ വികസനത്തിനും സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിനും സഹായിക്കും. വിദേശ സഞ്ചാരികൾക്കും എളുപ്പത്തിൽ സൗദി അറേബ്യയിലെത്താൻ ഇത് വഴിയൊരുക്കും. കഴിഞ്ഞവർഷം റിയാദിൽ നിന്നുള്ള ആഭ്യന്തര സർവീസ് ആരംഭിച്ചിരുന്നു. ഈ വർഷം തന്നെ രാജ്യാന്തര സർവീസും ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ലോകോത്തര ‘ഏവിയേഷൻ ഹബ്ബായി’ റെഡ് സീ രാജ്യാന്തര വിമാനത്താവളം മാറുമെന്ന പ്രതീക്ഷയിലാണ്. ഇത് സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണിത്.