ADVERTISEMENT

ദോഹ ∙  ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ: എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ  ബിൻ ജാസ്സിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച് ഇരുനേതാക്കളും സംസാരിച്ചു.

വ്യാപാരം, ഊർജം, നിക്ഷേപം, സാംസ്‌കാരിക വിനിമയം, സുരക്ഷാ തുടങ്ങിയ മേഖലകളിൽ  ഖത്തറിനും ഇന്ത്യക്കുമിടയിൽ ബന്ധം ശക്തമാക്കാനുള്ള വിവിധ വഴികളെ കുറിച്ചും നേതാക്കൾ സംസാരിച്ചു. മേഖലയിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ഖത്തർ പ്രധാനമന്ത്രിയും  വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസ്സിം ആൽഥാനിയും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചർച്ച നടത്തി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ സന്ദർശിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ ഖത്തർ ബന്ധം ഇരു രാജ്യങ്ങൾക്കും പ്രധാനമാണെന്നും ഇത്തരം സന്ദർശങ്ങളിലൂടെ അത് ശക്തിപ്പെടുത്താൻ സാധിക്കുമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. കൂടാതെ  ഇന്ത്യയുടെ വ്യാപാരം വാണിജ്യ മേഖലയിലെ ഒരു മുഖ്യപങ്കാളി കൂടിയാണ്  ഖത്തർ.

ഇന്ത്യൻ–ഖത്തർ വ്യാപരാവളർച്ച ഏതാണ്ട് 18  ബില്യൺ ഡോളർ കടന്നിട്ടുണ്ട്. ഖത്തറിൽ  നിന്നും  ഇന്ത്യയിലേക്ക്  മുഖ്യമായും കയറ്റി  അയക്കുന്നത് എൽ എൻ ജി, എൽപിജി ഉൽപന്നങ്ങളാണ്. ഇതിനു പുറമെ രാസവളങ്ങൾ, സൾഫർ തുടങ്ങിയ ഉത്പന്നങ്ങളും ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഏതാണ്ട്  ഒൻപതു ലക്ഷത്തിലധികം ഇന്ത്യൻക്കാർ ജോലി ചെയ്യുന്ന രാജ്യമാണ്  ഖത്തർ.

English Summary:

Indian External Affairs Minister S. Jaishankar Met the Prime Minister of Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com