ADVERTISEMENT

ന്യൂസീലൻഡിൽ ടാക്സി കാറിൽ കയറിയ മലയാളി യുവതി ഒന്നു ഞെട്ടി. വാഹനമോടിക്കുന്ന ആളുടെ മുഖം നല്ല പരിചയം. ഒറ്റ നോട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. പിണറായി വിജയന്‍റെ അപരനായ ടാക്സി ഡ്രൈവറെ കണ്ടുമുട്ടിയത് ന്യൂസീലൻഡിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളിയായ ഷിബി സാൻകുട്ടി ആണ്.

ഇൻവർകാർഗില്ലിൽ നിന്ന് ജോലിസ്ഥലത്തേക്ക് വിളിച്ച ടാക്സിയിൽ അവിചാരിതമായി പിണറായി വിജയന്‍റെ അപരനെ കണ്ടതിന്‍റെ വിഡിയോ, കൗതുകം തോന്നി പകർത്തുകയായിരുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായി. വിഡിയോ വൈറലായതോടെ പലരും അദ്ദേഹത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസീലൻഡ് മലയാളീസ് എന്ന ഇൻസ്റ്റഗ്രാം പേജ് അഡ്മിനും ന്യൂസീലൻഡ് പൊതുഗതാഗത സംവിധാനമായ മെറ്റ്ലിങ്കിലെ സർവീസ് ഡെലിവറി സൂപ്പർവൈസറുമായ ജോയൽ ജോസഫ് പറഞ്ഞു. നിർഭാഗ്യവശാൽ, അതൊരു റാൻഡം ടാക്സി ആയതിനാൽ  ഡ്രൈവറെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമായില്ല. അയാളെ കണ്ടെത്താൻ സാധിക്കുമോയെന്ന അറിയില്ലെന്നും ജോയൽ ജോസഫ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പിണറായി വിജയന്‍റെ അപരനായെത്തി പലരും കയ്യടി നേടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വിദേശിയായ ഒരാളുടെ വിഡിയോ വൈലാകുന്നത് ഇതാദ്യമാണ്. ഷിബി സാൻകുട്ടി പകർത്തിയ വിഡിയോ സുഹൃത്തുക്കളുടെ നിയന്ത്രണത്തിലുള്ള ന്യൂസീലൻഡ് മലയാളീസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധ നേടുന്നത്.

ഉമ്മൻചാണ്ടിക്കും വിദേശികളായ അപരന്മാർ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും വിദേശികളായ അപരന്മാരുടെയും ചിത്രങ്ങൾ മുൻപ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സൗദി അറേബ്യയിലും കാനഡയിലും ഉള്ള മലയാളികളാണ് ഈ രണ്ട് അപരന്മാരെയും കണ്ടെത്തിയത്. സൗദി അറേബ്യയിലെ ജീസാൻ സ്വദേശിയായ ഹസൻ അൽ അസീരിയാണ് ഉമ്മൻ ചാണ്ടിയുടെ 'ഗൾഫ് അപരൻ'. ഈ അത്ഭുതകരമായ സാമ്യം ഹസൻ അൽ അസീരിയെ തന്നെ അമ്പരപ്പിച്ചതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

2015-ൽ കാനഡയിലെ ഒന്റാരിയോയിൽ മാധ്യമപ്രവർത്തകനായ വിനോദ് ജോൺ ആണ് രണ്ടാമത്തെ 'ഉമ്മൻ ചാണ്ടി'യെ കണ്ടെത്തിയത്. ഈ വ്യക്തിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു . ഇയാൾ അഫ്ഗാനിസ്ഥാൻ സ്വദേശിയാണെന്ന് കരുതപ്പെടുന്നു.

English Summary:

Pinarayi Vijayan's Doppelganger in Newzealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com