ADVERTISEMENT

ദുബായ് ∙ പ്രായമായവരെ ആദരിക്കാനും തലമുറകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള ചടങ്ങ് കഴിഞ്ഞ ദിവസം ദുബായ് എമിഗ്രേഷന് കീഴിൽ സംഘടിപ്പിച്ചു. 'നിങ്ങളുടെ സംതൃപ്തിയാണ് സ്വർഗം' എന്ന പേരിൽ അൽ മംസാറിലുള്ള സീനിയേഴ്സ് ഹാപ്പിനസ് സെന്ററിലായിരുന്നു ഹൃദ്യസ്പർശിയായ പരിപാടി.

മുതിർന്ന പൗരന്മാരെ ആദരിക്കാൻ ദുബായ് എമിഗ്രേഷൻ ഒരുക്കിയ ചടങ്ങിൽ നിന്ന്. Credit-GDRFA
മുതിർന്ന പൗരന്മാരെ ആദരിക്കാൻ ദുബായ് എമിഗ്രേഷൻ ഒരുക്കിയ ചടങ്ങിൽ നിന്ന്. Credit-GDRFA

മുതിർന്ന പൗരന്മാരുടെ അമൂല്യമായ സംഭാവനകളെ സ്മരിക്കുകയും അവർക്ക് സന്തോഷം പകരുകയും ചെയ്തു. അവരുമായി വിനോദങ്ങളിലേർപ്പെട്ടും വിശേഷം പങ്കുവച്ചു. ദുബായ് വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പങ്കാളികളുടെ സഹകരണത്തോടെയായിരുന്നു ചടങ്ങ്. മുതിർന്ന പൗരന്മാരുടെ പ്രസക്തിയെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനും പുതുതലമുറയെ പഴയ തലമുറയുമായി ബന്ധിപ്പിക്കാനും അവരിൽ നിന്ന് പഠിക്കാനും ലക്ഷ്യമാക്കിയാണ്  വേദി ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.

English Summary:

Dubai Emigration presents gifts to senior citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com