ADVERTISEMENT

മസ്‌കത്ത് ∙ ബുധനാഴ്ച വരെ രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലും മരുഭൂ മേഖലകളിലും 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. വരും ദിവസങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാഘാതത്തിന് ഇടയാക്കും. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ചൂടേറിയ സമയങ്ങളില്‍ വിശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മഖ്ശിന്‍ പ്രദേശത്താണ്, 47.5 ഡിഗ്രി സെല്‍ഷ്യസ്. ബിദയയില്‍ 47.1 ഡിഗ്രിയും അല്‍ കാമില്‍ അല്‍ വാഫിയില്‍ 47 ഡിഗ്രിയുമായിരുന്നു താപനില. ഫഹൂദ്, ദമ വ താഇന്‍, സമാഇല്‍, ജലഅാന്‍ ബനീ ബൂ അലി, അല്‍ ഖാബില്‍ എന്നീ പ്രദേശങ്ങളില്‍ 46 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തി. എന്നാല്‍, ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ദല്‍ഖൂത്തിലാണ്, 23.1 ഡിഗ്രി.

English Summary:

Meteorological Center Says that Oman will Experience Intense Heat till Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com