ADVERTISEMENT

ദോഹ ∙ ലോക പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ്, അൽ വക്‌റ മുനിസിപ്പാലിറ്റിയും ലുലു ഹൈപ്പർമാർക്കറ്റും ചേർന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി ലുലു ഹൈപ്പർമാർക്കറ്റ് എസ്ദാൻ ഒയാസിസിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.  

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കരിച്ചു. മാലിന്യങ്ങൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകൾ, റീസൈക്ലിംഗ് കണ്ടെയ്‌നറുകളിലേക്ക് ശരിയായി തരംതിരിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ  പ്രധാന  ലക്ഷ്യം. പരിപാടിയിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഉപഭോക്താക്കളുമായി സംവദിക്കുകയും മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിക്കുന്നതിനെക്കുറിച്ചും പ്ലാസ്റ്റിക്കുകളുടെ ശരിയായ സംസ്‌കരണത്തെക്കുറിച്ചും സംസാരിച്ചു.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വിപുലമായ പരിപാടിയുടെ ഭാഗമായികൂടിയാണ്  പരിപാടി സംഘടിപ്പിച്ചത് . പൊതുജനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും അറിവും നൽകുന്നതിലൂടെ, മാലിന്യത്തിന്റെ പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കാനും താമസക്കാർക്കിടയിൽ കൂടുതൽ ഉത്തരവാദിത്തമുള്ള ഉപഭോഗ രീതികൾ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.  ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോഗ്താക്കൾക്ക് പുനരുപയോഗിക്കാവുന്ന ബാഗുകളും സമ്മാനങ്ങളും വിതരണം ചെയ്തു, 

English Summary:

Ministry of Municipality, LuLu Hypermarket Hold Waste Sorting Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com