മരുഭൂമിയില്‍ കുടുങ്ങുന്ന മനുഷ്യർ, ആധിയോടെ പ്രവാസികൾ, ഗൾഫിൽ കുതിച്ചുയരുന്ന ജീവിത ചെലവ്: അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
മരുഭൂമിയില്‍ കുടുങ്ങിയ മനുഷ്യർ; ഉണങ്ങി വരണ്ടു കിടക്കുന്ന അസ്ഥികൾ, മൃതദേഹങ്ങളോട് കനിവ് കാണിക്കുന്ന മണ്ണ്
റിയാദ് പ്രവിശ്യയിലെ ശഖ്‌റാക്കു വടക്ക് അല്‍മുസ്തവി മരുഭൂമിയില്‍ വഴി തെറ്റി അലഞ്ഞ സൗദി യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മരുഭൂമിയിൽ കണ്ടെത്തിയത്. മരുഭൂമിയിൽ വഴി തെറ്റുക എന്നാൽ മരണത്തിലേക്കുള്ള പാത തുറക്കുക എന്നു കൂടി അർഥമുണ്ട്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ..
ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചപ്പോള്‍ മലയാളിയുടെ എമിറേറ്റ്സ് ഐഡി നമ്പറില്‍ ലക്ഷങ്ങളുടെ ബാധ്യത
ക്രെഡിറ്റ് കാർഡും ലോണുമെല്ലാം മിക്ക പ്രവാസികളുടെയും ജീവിതത്തിലെ മാറ്റിനിർത്താന്‍ സാധിക്കാത്ത അത്യാവശ്യഘടകങ്ങളാണ്. യുഎഇയില്‍ ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നുണ്ട്. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ക്രെഡിറ്റ് കാർഡുകളും. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികള്‍ക്കായി ഉദ്യോഗാർഥികളെ ഔട്ട്സോഴ്സിങ് ചെയ്യാറുണ്ട്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ..
അവധിക്കാലത്ത് ആധിയോടെ പ്രവാസികൾ; നാട്ടിൽപോയാൽ 'ചെലവേറും'; ഗൾഫിലെങ്കിൽ 'ഷോക്കടിപ്പിച്ച് ' വൈദ്യുതി ബിൽ
ഗൾഫ് മേഖലയിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ പൊതുവെ അവധിക്കാലം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അവധി ഇല്ലാത്ത വലിയ ഒരു വിഭാഗം ഈ രണ്ടു മാസം എങ്ങിനെ കഴിച്ചുകൂട്ടും എന്നതിന്റെ ആശങ്കയിലാണ്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
യുഎഇയിൽ ജീവിത ചെലവ് കുതിച്ചുയരുന്നു; ദുബായിലും അബുദാബിയിലും വൻകുതിപ്പ്
യുഎഇയിൽ ജീവിത ചെലവ് കുതിച്ചുയരുന്നു. ഈ വർഷം ആദ്യപകുതിയിലെ കണക്കനുസരിച്ച് ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവാണ് കുത്തനെ ഉയർന്നത്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
യുകെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മലയാളി സോജൻ ജോസഫിന് വിജയം
യുകെ പാർലമെന്‍റിൽ മലയാളിക്ക് വിജയം. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിലാണ് ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർഥി സോജൻ ജോസഫ് വിജയിച്ചത്. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ......
വിലപ്പെരുപ്പത്തെ മെരുക്കിയത് ഫലിച്ചില്ല, പല നേതാക്കളുടെയും ഉറക്കം നഷ്ടപ്പെടും; ബ്രിട്ടനെ രക്ഷിക്കുമോ സ്റ്റാർമർ തന്ത്രങ്ങൾ?...
പ്രവചനങ്ങൾ തെല്ലും തെറ്റിയില്ല. യുകെ പൊതുതിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി ഏറ്റുവാങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 14 വർഷം നീണ്ട ഭരണം മടുത്ത ജനങ്ങൾ പ്രാകിക്കുത്തിയപ്പോൾ ടോറികൾ ചവിട്ടിനിന്ന ജനകീയാടിത്തറയുടെ മണ്ണൊലിച്ചു പോയി. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ....
യുകെയിൽ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി;നൊമ്പരമായി ഡോ. രാമസ്വാമി ജയറാം...
യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ....