കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴ ഒഴിവാക്കാം
Mail This Article
×
ദുബായ് ∙ കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതിനായി ദുബായ് കസ്റ്റംസ് 'വൊളൻ്ററി ഡിസ്ക്ലോഷർ സിസ്റ്റം' എന്ന പുതിയ നയം അവതരിപ്പിച്ചു. ഉപയോക്താക്കൾക്കിടയിൽ നിയമം പാലിക്കൽ, സുതാര്യത, പങ്കാളിത്തം എന്നിവയുടെ സംസ്‌കാരം വളർത്തിയെടുക്കാൻ നയം ലക്ഷ്യമിടുന്നു.
പൊതു കസ്റ്റംസ് നിയമത്തിലെ ആർട്ടിക്കിൾ 141 അനുസരിച്ച് കസ്റ്റംസ് കണ്ടെത്തുന്നതിന് മുന്‍പ് വ്യക്തികൾ സ്വമേധയാ ലംഘനങ്ങൾ വെളിപ്പെടുത്തിയാൽ പിഴകളിൽ നിന്ന് ഭാഗികമോ പൂർണമോ ആയ ഇളവ് ലഭ്യമാക്കും. ഇറക്കുമതി, കയറ്റുമതി, കസ്റ്റംസ് ഡിക്ലറേഷൻ, ട്രാൻസിറ്റ്, വെയർഹൗസ്, താൽക്കാലിക ഇറക്കുമതി, റീ-എക്സ്പോർട്ട് ലംഘനങ്ങൾ, മറ്റ് കസ്റ്റംസ് ലംഘനങ്ങൾ എന്നിവയ്ക്ക് നയം ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
English Summary:
Self-Disclosure of Customs Violations can Avoid Fines
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.