ADVERTISEMENT

ഷാർജ ∙ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ മലയാള സമൂഹം വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരിച്ചു. തിരുകർമ്മങ്ങൾക്ക് ജഗൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാദർ ശവരി മുത്തുവിന്റെയും മറ്റു വൈദികരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ബിഷപ്പിന് ഉജ്ജ്വല സ്വീകരണം നൽകി.

dukrana-thirunal-feast-sharjah1

തുടർന്ന് പ്രദക്ഷിണവും തിരുനാൾ ബലിയും ലദീഞ്ഞും കുർബാനയുടെ വാഴ്‌വും നടന്നു. മലയാള സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാ. ജോസഫ് വട്ടു കുളത്തിൽ ഇടവക സഹവികാരി ഫാ. റെജി മനക്കലേട്ട് എന്നിവർ സഹ കാർമികകരായിരുന്നു. 4500 ലേറെ വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു.  സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇടവകയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുടെയും മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ്‌ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. 

English Summary:

Dukrana Thirunal Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com