ADVERTISEMENT

റിയാദ് ∙ സൗദി കർഷകർക്ക് പിന്തുണ നൽകുന്നതിനായി പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും വിപണനരംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഹാർവെസ്റ്റ് സീസൺ ബോധവൽക്കരണ ക്യാംപയിൻ ആരംഭിച്ചു. പ്രാദേശികമായി സൗദിയിൽ ഉൽപ്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങൾ കഴിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം പകരാനാണ് പരിപാടി നടത്തുന്നത്. പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക ഒപ്പം വിവിധ കാർഷിക വിള ഉൽപ്പന്നങ്ങളെ കുറച്ചുമുള്ള അറിവ് പകരുക എന്നിവയും ഇതിലൂടെ ലക്ഷ്യമാക്കുകയാണ്.

വർഷത്തിൽ വിവിധ സീസണുകളിൽ ലഭ്യമാകുന്ന വിവിധ പ്രാദേശിക പഴങ്ങളുടെ ആരോഗ്യ പോഷകാഹാര ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നിവ കൂടാതെ മന്ത്രാലയത്തിന്റെ നയങ്ങൾക്കും പദ്ധതികൾക്കുമൊപ്പം വിഷൻ 2030 ന്റെ  ലക്ഷ്യങ്ങൾക്കും അനുസൃതമായ ഒരു കൂട്ടം നേട്ടങ്ങൾ കൈവരിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്താവ്  പറഞ്ഞു.  പ്രാദേശിക  ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഈത്തപ്പഴം, അത്തിപ്പഴം, മാമ്പഴം തുടങ്ങിയ വിവിധ പഴങ്ങളിൽ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും ക്യാംപയിനിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി മന്ത്രാലയ വക്താവ് സാലിഹ് ബിന്ദഖിൽ പറഞ്ഞു. കാർഷിക മേഖലയുടെ പിന്തുണ സുസ്ഥിരതയെ ശക്തിപ്പെടുത്തുകയും രാജ്യത്തിൻ്റെ ജിഡിപിയിലേക്ക് 100 ബില്യൺ റിയാൽ സംഭാവന ചെയ്യുകയും ചെയ്തു.

English Summary:

Harvest Season Awareness Campaign for Saudi farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com