ADVERTISEMENT

ഫുജൈറ ∙ എമിറേറ്റിലെ റോഡുകളിൽ ഈ വർഷമുണ്ടായത് 4963 വാഹനാപകടങ്ങൾ. ഒരാളാണ് മരിച്ചത്. 82 പേർക്ക് പരുക്കേറ്റു.  ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലാണ്.

1048 എണ്ണം. മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറി ഓടാൻ ശ്രമിച്ചതാണ് അപകടങ്ങളുടെ പ്രധാന കാരണം. മൊബൈൽ ഉപയോഗം, മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക എന്നിവയാണ് മറ്റു കാരണങ്ങൾ. മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറുന്നതിന് 1000 ദിർഹമാണ് പിഴ. ലൈസൻസിൽ 4 ബ്ലാക്ക് മാർക് രേഖപ്പെടുത്തും. 

സിവിൽ ഡിഫൻസ്, പൊലീസ്, ആംബുലൻസ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ഗുരുതര നിയമ ലംഘനമാണെന്നും ഫുജൈറ പൊലീസ് അറിയിച്ചു.

English Summary:

Traffic Violation: Lane change causing accidents in Fujairah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com