ADVERTISEMENT

കുവൈത്ത് സിറ്റി ∙ അൽ അഹമ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഫഹാഹീൽ മാർക്കറ്റിൽ നിന്ന് 582 പാൻമസാല പൗച്ചുകൾ പിടിച്ചെടുത്തു. നിരോധിത വസ്തുക്കൾ വിൽക്കുന്ന കടയുടമകളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഈ പരിശോധന നടന്നത്. അൽ-അഹമ്മദി, ഹവല്ലി, ജഹ്‌റ, ഫർവാനിയ ഗവർണറേറ്റുകളിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ വിപുലമായ പരിശോധന ക്യാംപെയ്നുകൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

English Summary:

Kuwait: Authorities Seize Illegal Chewing Tobacco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com