ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞില്ല; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
Mail This Article
×
ദുബായ് ∙ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ദുബായിലെ അൽ മുഹൈസ്‌ന 2 ൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള രേഖകളുണ്ടായിരുന്നില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പിന്നീട് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റി.
വ്യക്തിയെ തിരിച്ചറിയുകയോ അവരുടെ ഐഡന്റിറ്റി സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ 901 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടാൻ ഖിസൈസ് പൊലീസ് സ്റ്റേഷൻ അഭ്യർഥിച്ചു. ദുബായിക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ നമ്പരിന്റെ തുടക്കത്തിൽ ഏരിയാ കോഡ് 04 ചേർക്കണം.
English Summary:
Dubai News: Man Found Dead, Police Seek Help in Identifying Body
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.