വീസ പുതുക്കാൻ സാധിക്കാതെ കുടുങ്ങിയ കായംകുളം സ്വദേശിക്ക് തുണയായി ഇൻകാസ് ഇബ്രി
Mail This Article
മസ്‌കത്ത് ∙ കഴിഞ്ഞ ഒൻപതു മാസമായി റസിഡന്റ്‌സ് കാർഡും വീസ കാലാവധിയും തീർന്ന് ജോലി ഇല്ലാതെ പ്രയാസത്തിൽ ആയിരുന്ന കായംകുളം മുതുകുളം സ്വദേശി ഗോപാലകൃഷ്ണ ആചാരിക്ക് നാട്ടിലെത്താൻ വഴിയൊരുക്കി ഇൻകാസ് ഇബ്രി. ഇൻകാസ് സഹയാത്രികൻ കുയിൽ നിസാർ വഴി വിവരം അറിഞ്ഞ ഇൻകാസ് ഇബ്രി പ്രവർത്തകർ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇൻകാസ് ഇബ്രി വൈസ് പ്രസിഡന്റ് അൻസാരി ആറ്റിങ്ങൽ ഇടപെട്ട് ഗോപാല കൃഷ്ണൻ ആചാരിയുടെ തൊഴിലുടമയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ഫൈൻ അടച്ച് ഇൻകാസ് ഇബ്രി അദ്ദേഹത്തെ നാട്ടിലേക്ക് അയക്കുകയായിരുന്നു.
ഇൻകാസ് ഇബ്രി പ്രസിഡന്റ് ടി.എസ്. ഡാനിയേൽ, ജനറൽ സെക്രട്ടറി, ഷിഹാബ് തട്ടാരുകുറ്റിയിൽ, വൈസ് പ്രസിഡന്റ് രാജശേഖരൻ ചേർത്തല, ഷാനവാസ്, സുബൈർ കരുനാഗപ്പള്ളി താജുദ്ദീൻ, എൽദോ, ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം ഇ.എം. ഷബീർ എന്നിവർ നേതൃത്വം നൽകി.