ADVERTISEMENT

ദുബായ് ∙ യുഎഇയുടെ മധ്യസ്ഥതയിൽ 190 യുദ്ധത്തടവുകാരെ കൂടി വിട്ടയയ്ക്കാൻ റഷ്യയും യുക്രെയ്നും ധാരണയായി. ഇതുവരെ 1558 തടവുകാരെ യുഎഇ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും വിട്ടയച്ചു.  മധ്യസ്ഥ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച റഷ്യയോടും യുക്രെയ്നോടും യുഎഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. 

ഇരു രാജ്യങ്ങൾക്കും ഇടയിലെ വിശ്വസ്ത മധ്യസ്ഥനായി തുടരുന്നതിൽ യുഎഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും മന്ത്രാലയം പ്രസ്താവിച്ചു. ഈ വർഷത്തെ ആറാമത്തെ മധ്യസ്ഥ വിജയമാണിത്.

English Summary:

Russia, Ukraine Exchange 190 Prisoners in Third Swap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com