ADVERTISEMENT

കോഴിക്കോട് ∙ ജമ്മു ആൻഡ് കശ്മീർ ബാങ്കിനെ തോൽപിച്ച് ഗോകുലം കേരള എഫ്സി ക്ലൈമറ്റ് കപ്പ് ഫുട്ബോൾ ജേതാക്കൾ. ലഡാക്കിലെ ലേയിൽ നടന്ന ഫൈനലിൽ 4–0നാണ് ഗോകുലം പുരുഷ ടീമിന്റെ ജയം. 23–ാം മിനിറ്റിൽ ലോങ്റേഞ്ച് സ്ട്രൈക്കിലൂടെ മഷൂർ ഷെരീഫാണ് ഗോകുലത്തിന് ലീഡ് നൽകിയത്.  34–ാം മിനിറ്റിൽ കശ്മീരിന്റെ സെൽ‍ഫ് ഗോളിലൂടെ ഗോകുലം 2–0നു മുന്നിലെത്തി. 46–ാം മിനിറ്റിൽ രാംധിൻതാര തർപുയിയ ഗോകുലത്തിന്റെ ലീഡുയർത്തി. സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ വാസിം ജവാദ് 87–ാം മിനിറ്റിൽ ഗോൾ പട്ടിക തികച്ചു. 

മഷൂർ ഷെരീഫാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യയിൽ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിലുള്ള ഗ്രൗണ്ടുകളിലൊന്നാണ് ലേയിലെ സ്പിതുക് ലേ സ്റ്റേഡിയം. കടുത്ത തണുപ്പിലാണ് മത്സരങ്ങൾ നടന്നത്. ദേശീയ തലത്തിൽ ഏറ്റവുമധികം ടൂർണമെന്റുകൾ ജയിച്ച കേരളത്തിൽ നിന്നുള്ള ക്ലബ് എന്ന നേട്ടവും 8–ാം കിരീടനേട്ടത്തോടെ ഗോകുലത്തിനു സ്വന്തമായി. രണ്ടു തവണ ഐ ലീഗ് ജേതാക്കളായ ഗോകുലം ഡ്യുറാൻഡ് കപ്പ് (ഒരു തവണ), കേരള പ്രിമിയർ ലീഗ് (2), ബൊദുസ കപ്പ് (1), ഇൻഡിപെൻഡൻസ് ഡേ കപ്പ് (1) എന്നിവയും നേടിയിട്ടുണ്ട്.

English Summary:

Gokulam Kerala FC defeated Jammu and Kashmir Bank in Climate Cup football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com