ADVERTISEMENT

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 75ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ടീം ടോളറൻസ് ദുബായ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ജോർദാനിൽ നിന്നുള്ള അബ്ദുല്ല യൂനിസ് ഡി ഹബീബ് ജേതാവായി. ഷെയ്ഖ് മുഹമ്മദ് രചിച്ച ‘റിഫ്‌ലക്‌ഷൻ ഓൺ ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി’ എന്ന പുസ്തകത്തിന്റെ അറബ് പരിഭാഷ ടീം ടോളറൻസ് ചെയർമാൻ സി. സാദിഖ് അലി ജേതാവിനു സമ്മാനിച്ചു. നാസിർ ബംഗാഷ്, അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ കുട്ടമംഗലത്ത്, സെമി അഷ്റഫ്, മുഹമ്മദ് ഇർഫാൻ, അലി അഫ്സൽ, അഖ്ബർ ഷെയ്ഖ്, ഹർഷ് ഖിലാനി, വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു. 

English Summary:

Team tolerance conducted quiz competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com