ADVERTISEMENT

ദുബായ്∙ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും അടുത്തിടെ നിയമിതനായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ  പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  അഭിനന്ദിച്ചു.  അബുദാബിയിലെ ഖസർ അൽ ഷാതിയിൽ നടന്ന  കൂടിക്കാഴ്ചയ്ക്കിടെ ജനങ്ങളെയും രാജ്യത്തെയും സേവിക്കുന്നതിലും അതിന്‍റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിലും ഷെയ്ഖ് ഹംദാന്  ഷെയ്ഖ് മുഹമ്മദ്  വിജയം ആശംസിച്ചു.   

അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്ത യോഗത്തിൽ ദേശീയ കാര്യങ്ങളും യുഎഇ പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്തു. ഷെയ്ഖ് മുഹമ്മദും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു. സമർപ്പിത പരിശ്രമങ്ങളിലൂടെയും സംഭാവനകളിലൂടെയും രാജ്യത്തിന്‍റെ സ്ഥാപക നേതാക്കളുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്ന് പുതുതായി നിയമിതനായ ഉപപ്രധാനമന്ത്രി പ്രതിജ്ഞയെടുത്തു.  

English Summary:

Sheikh Mohammed bin Zayed Al Nahyan congratulated Sheikh Hamdan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com