ADVERTISEMENT

ഷാർജ ∙ ഇൻകാസ് ഷാർജ കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ഇൻകാസ് യുഎഇ പ്രസിഡന്റ്  സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു. 

ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷനായി. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി 10 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഇൻകാസ് യുഎഇ കമ്മിറ്റി വഹിക്കുമെന്നു സുനിൽ അസീസ് പറഞ്ഞു. ഷാർജ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഷാജി ജോർജ് അനുസ്മരണ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എസ്.എം ജാബിർ, ബിജു ഏബ്രഹാം, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, രജി പാപ്പച്ചൻ, ഹരിലാൽ, നാരായൺ നായർ, സന്തോഷ് നായർ, ആർ.പി മുരളി, അബ്ദുൽ ഹമീദ്, പി. എം ജോസ്, നവാസ് തേക്കട എന്നിവർ പ്രസംഗിച്ചു.

English Summary:

Incas Sharjah Committee Oommen Chandy Commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com