ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഫ്ലാറ്റിലെ എസിയിൽ നിന്നു തീപടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച്  മരിച്ച മലയാളികളെ പുറത്തെടുത്തത് അഗ്നിശമന വിഭാഗം. അഗ്നിശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലിതകർത്ത് അകത്തു കടന്നപ്പോഴേക്കും 4 പേരും മരിച്ചിരുന്നു. 

ഫ്ലാറ്റിലെ എസിയിൽ നിന്നു തീപടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച്  മരിച്ചത് തിരുവല്ല നിരേറ്റുപറം സ്വദേശി മാത്യു മുളക്കൽ (38), ഭാര്യ ലിനി ഏബ്രഹാം (35) മകൻ ഐസക്ക് (7) മകൾ ഐറിൻ (13) എന്നിവരാണ്. കെട്ടിടത്തിൽ തീ പടർന്ന വിവരം അറിഞ്ഞ് സഹോദരി വിവരം അന്വേഷിച്ച് എത്തിയപ്പോഴാണ് അപകടമുണ്ടായത് മാത്യുവിന്റെ ഫ്ലാറ്റിലാണെന്ന വിവരം അറിയുന്നത്. റോയിട്ടേഴ്സിൽ വിവര സാങ്കേതിക വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ് മാത്യു. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ് ലിനി. ഭവൻസ് സ്കൂളിൽ ഐറിൻ ഒൻപതാം ക്ലാസിലും ഐസക്ക് രണ്ടാം ക്ലാസിലും പഠിക്കുന്നു. ഒരു മാസത്തിനിടെ കുവൈത്തിൽ പാർപ്പിട സമുച്ചയത്തിൽ തീപടർന്ന് മലയാളികൾ മരണപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.

അവധി കഴി‍ഞ്ഞ് ഇന്നലെ വൈകുന്നേരം 5ന് ആണ് കുടുംബം നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. യാത്രാ ക്ഷീണത്തിൽ ഉറങ്ങിപ്പോയി. രാത്രി 9 മണിയോടെയാണ് തീ പടർന്നത്. ഉറക്കത്തിലായിരുന്നതിനാൽ ഇവർ അപകടം അറിഞ്ഞില്ലെന്നാണ് നിഗമനം.

English Summary:

Malayali Family Members Died after Inhaling Toxic Fumes from the AC in the Flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com