ADVERTISEMENT

മിസോറി ∙  43 വർഷത്തെ തടവിന് ശേഷം കൊലപാതകക്കുറ്റം റദ്ദാക്കിയതിനെ തുടർന്ന് വെള്ളിയാഴ്ച  ഹെമ്മെ ജയിൽ മോചിതയായി.  ഇതോടെ ഹെമ്മെ, യുഎസിൽഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കപ്പെട്ട സ്ത്രീയായി മാറി. 1980-ൽ മിസോറിയിലെ സെന്‍റ് ജോസഫ് ലൈബ്രറി വർക്കർ പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഹെമ്മെ ജീവപര്യന്തം തടവ് അനുഭവിരുന്നത്.

ഹെമ്മെയുടെ അഭിഭാഷകർ നിരപരാധിത്വം കോടതി ബോധ്യപ്പെടുത്തിയതിനെ തുടർന്ന്  ജൂൺ 14 ന് കോടതി ഹെമ്മെയെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം  റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ ആൻഡ്രൂ ബെയ്‌ലി ഹെമ്മെയുടെ മോചനത്തെ കോടതി എതിർത്തു. 

മോചിതയായതിന് ശേഷം ഹെമ്മെ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു. വൃക്ക തകരാറിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവിന്‍റെ അരികിലേക്ക്  ഹെമ്മെ പോയതെന്നാണ് റിപ്പോർട്ടുകൾ. 

English Summary:

Missouri Woman who Served 43 Years in Prison is Free after her Murder Conviction was Overturned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com