ADVERTISEMENT

മനാമ ∙ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്  ബഹ്‌റൈൻ രാജാവിന്റെ  പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ യൂത്ത് സിറ്റി 2030 ന്റെ പതിമൂന്നാം പതിപ്പ് ആരംഭിച്ചു. യുവജനകാര്യ മന്ത്രാലയ ആഭിമുഖ്യത്തിൽ   ലേബർ ഫണ്ടുമായി (തംകീൻ) സഹകരിച്ചാണ് യൂത്ത് സിറ്റി 2030 സംഘടിപ്പിച്ചിട്ടുള്ളത്.

ബഹ്‌റൈൻ ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിൽ ആരംഭിച്ച  പരിപാടി  യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി  സന്ദർശിച്ചു . ഈ വർഷം, യൂത്ത് സിറ്റി 2030, ആറാഴ്ചയ്ക്കുള്ളിൽ 148 പ്രോഗ്രാമുകളിലായി 4,000 പരിശീലന അവസരങ്ങളാണ്  വാഗ്ദാനം ചെയ്യുന്നത്. രാവിലത്തെ പരിപാടികൾ  9-14 വയസ്സ് പ്രായമുള്ളവർക്കും 15-35 വയസ് പ്രായമുള്ളവരെ ലക്ഷ്യമിട്ടുള്ള പരിപാടി വൈകിട്ടുമാണ് നടക്കുന്നത്. അഞ്ച് കേന്ദ്രങ്ങളിലായി നൂറിലധികം പുതിയ പ്രൊഫഷനൽ പരിശീലന പരിപാടികളാണ് ഈ വർഷത്തെ യൂത്ത് സിറ്റി 2030 യിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈനിയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഈ പരിപാടി തൊഴിൽ വിപണിയിൽ മികച്ച തിരഞ്ഞെടുപ്പായി മാറുകയാണ്. 

English Summary:

13th edition of Youth City 2030 has started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com