ADVERTISEMENT

മനാമ ∙ നിയമ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് പരിശോധന ക്യാംപെയ്നുകൾ വർധിപ്പിച്ചു .അനധികൃത മൽസ്യ ബന്ധനം, നിരോധിത ഉപകരണങ്ങളും വലകളും ഉപയോഗിച്ചുള്ള മീൻ പിടുത്തം, തുടങ്ങിയ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കോസ്റ്റ് ഗാർഡ് പരിശോധന  ശക്തമാക്കിയത്.

വടക്കൻ തീരപ്രദേശത്ത് കരയിലും കടലിലും പരിശോധന ആരംഭിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ചെറിയ കപ്പലുകൾക്കായുള്ള വിവിധ നാവിക ലൈസൻസുകളുടെ സാധുത പരിശോധിക്കുന്നതും സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും പ്രവർത്തന നിലയും പരിശോധിക്കുന്നതും ഉൾപ്പെടുന്നു. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും  എല്ലാവരും ശ്രമിക്കണമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com