ADVERTISEMENT

അബുദാബി ∙ സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയിൽ താമസിക്കുന്ന എല്ലാവരോടും ആഹ്വാനം ചെയ്തു. സുരക്ഷയും സഹവർത്തിത്വവുമാണ് നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ശിലയെന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിലെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.  

വ്യത്യസ്ത സംസ്കാരങ്ങള്‍ പരിപാലിച്ചു പോകുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. എമിറേറ്റ്‌സിൽ താമസിക്കുന്ന ആളുകൾക്ക് അതിന്റെ വികസനത്തിൽ പങ്കുണ്ട്. 200-ലേറെ രാജ്യക്കാർ യുഎഇയിൽ താമസിക്കുന്നു. എല്ലാവരും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നു. സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും ഈ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ യുഎഇയെ വീട് എന്ന് വിളിക്കുന്ന എല്ലാവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു–അദ്ദേഹം കുറിച്ചു. യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യത്തെ ഷെയ്ഖ് മുഹമ്മദ് മുൻപും എടുത്തുപറഞ്ഞിരുന്നു.   

English Summary:

Residents to uphold security and safety: UAE President Sheikh Mohamed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com