ADVERTISEMENT

അൽഐൻ ∙ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 38,131 ദിർഹം തിരികെ നൽകാനും 4,000 ദിർഹം പിഴ ഒടുക്കാനും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു. 

പൊലീസുകാരനാണെന്ന് പറഞ്ഞ് ഇരയെ ഫോണിൽ വിളിച്ച് ബാങ്ക് വിവരങ്ങളും പാസ്‌വേഡും കൈക്കലാക്കിയ ശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. അന്വേഷണത്തിന് ശേഷം പ്രതിയെ പ്രോസിക്യൂഷനിലേക്കും പിന്നീട് കോടതിയിലേക്കും റഫർ ചെയ്തു. തനിക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് 55,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്ന് ഇര കോടതിയിൽ അഭ്യർഥിച്ചു. കൂടാതെ കോടതി വ്യവഹാരത്തിന്റെ  ചെലവുകളും നൽകണമെന്നും അവകാശപ്പെട്ടു.  പ്രതി അപ്പീൽ നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്‌തമാക്കിയതിനെ തുടർന്നായിരുന്നു കോടതി വിധി.

English Summary:

Money stolen from the bank account, man fined 4,000 dhirham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com